ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് -ലോകേഷ് കനകരാജ് ടീമിന്റെ ലിയോ. പ്രഖ്യാപനം മുതലുള്ള സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിന് വേണ്ടിയും അത്രയധികം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ കശ്മീരിലെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു.
ഇപ്പോഴിതാ ലിയോ സിനിമയെ കുറിച്ചുള്ള മറ്റൊരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എസ്എസ് ലളിത്കുമാര്‍. ന്യൂസ് 18 തമിഴ്നാട് ടെലിവിഷൻ മഗുഡം അവാർഡിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിക്രം നായകനായെത്തിയ മഹാന് സിനിമയ്ക്ക് വേണ്ടി മികച്ച ഒടിടി റിലീസ് ചിത്രത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.