14 വർഷങ്ങളുടെ ഇടവേള അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് ഓസ്കർ (Oscars) സമ്മാനിച്ച ചിത്രമാണ് 'ദി എലിഫന്റ് വിസ്പറേഴ്സ്' (The Elephant Whisperers). പ്രകൃതിയുടെയും മൃഗങ്ങളുടെയും സുസ്ഥിര വികസനത്തിന്റെയും പാഠങ്ങൾ ഉൾക്കൊണ്ട ചിത്രം സംവിധാനം ചെയ്തത് കാർത്തികി ഗോൺസാൽവസാണ്. ഇതേ വേദിയിൽ തന്നെ ഇന്ത്യൻ സിനിമാ പ്രേക്ഷകർ കരഘോഷത്തോടെ വരവേറ്റ പാൻ ഇന്ത്യൻ ചിത്രം RRRലെ 'നാട്ടു നാട്ടു' ഗാനവും തൊട്ടുപിന്നാലെ ഓസ്കർ മുത്തമിട്ടു
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 'ദി എലിഫന്റ് വിസ്പറേഴ്സ്' പുരസ്കാരം സ്വന്തമാക്കിയത്. സംവിധായകയും നിർമാതാവ് ഗുനീത് മോൻഗെയും ചേർന്നാണ് പുരസ്കാരവേദിയിലെത്തിയത്. എന്നാൽ ഈ പുരസ്കാര തിളക്കത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുമ്പോൾ, ഈ നേട്ടത്തിന്റെ ഒരു ഭാഗം കേരളത്തിൽ നിന്നും ഉത്ഭവിച്ചതാണ് എന്ന് കൂടി ഓർമപ്പെടുത്തട്ടെ (തുടർന്ന് വായിക്കുക)