ഇതാണ് സ്വാതന്ത്ര്യത്തിന്റേയും വിജയത്തിന്റെയും യഥാര്‍ത്ഥ സ്വഭാവം. ഹിന്ദുമതത്തിന് വേണ്ടിയും രാഷ്ട്രീയക്കാര്‍ക്കെതിരേയും രാജ്യദ്രോഹികള്ക്കെതിരേയും തുക്ഡേ തുക്ഡേ ഗാങ്ങുകള്ക്കെതിരേയും സംസാരിച്ചതിന് ഇരുപത്തിയഞ്ചോളം ബ്രാന്‍ഡുകളാണ് തന്നെ ഒരൊറ്റ രാത്രി കൊണ്ട് ഒഴിവാക്കിയത്. അത് ശരാശരി ഒരു വര്‍ഷം 30-40 കോടിയോളം വരും എന്നാല്‍, താന്‍ ഇപ്പോള്‍ സ്വതന്ത്രയാണെന്നും തന്നെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കങ്കണ വ്യക്തമാക്കി.
സിനിമാ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കങ്കണ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ട്. 1977ലെ അടിയന്തരാവസ്ഥാ കാലത്തെ പ്രമേയമാക്കി കങ്കണ സംവിധാനം ചെയ്യുന്ന എമര്‍ജന്‍സി എന്ന ചിത്രമാണ് താരത്തിന്റെ പുതിയ ചിത്രം. ഇന്ദിരാഗാന്ധിയുടെ റോളിലാണ് കങ്കണ എത്തുക. ചിത്രത്തിന്റെ നിര്‍മ്മാതാവും കങ്കണയാണ്.