മാളവിക മോഹനന് (Malavika Mohanan) ആമുഖം ആവശ്യമില്ലാത്ത ചലച്ചിത്രതാരം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ മാളവിക സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടാറുണ്ട്. തന്റെ വ്യക്തിജീവിതത്തിന്റെയും ഔദ്യോഗിക ജീവിതത്തിന്റെയും ദൃശ്യങ്ങൾ താരം സോഷ്യൽ മീഡിയയിൽ (Social Media) ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാളവിക ഒരു ഫിറ്റ്നസ് പ്രേമിയാണ്. ശരീര സൌന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മാളവിക ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. മാളവിക അടുത്തിടെ തന്റെ വർക്കൗട്ട് സെഷനിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു, അവ മണിക്കൂറുകൾക്കുള്ളിൽ വൈറലായി.
ഓരോ ഫിറ്റ്നസ് പ്രേമികളും താരം പങ്കിട്ട ചിത്രങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ആദ്യ ചിത്രത്തിൽ മാളവിക വീൽ പോസ് ചെയ്യുന്നതും മറ്റ് രണ്ടെണ്ണത്തിൽ യോഗാ മാറ്റിൽ കിടക്കുന്നതും കാണാം. “ഞാൻ എവിടെയായിരുന്നാലും ചെയ്യുന്ന കാര്യങ്ങൾ. പ്ലോങ്ക്! #phew,” ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാളവിക മോഹനൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.