ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയിരുന്നവരുടെ മക്കൾ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലെത്തുന്ന കാര്യം അത്ര പുതുമയുള്ളതല്ല. ത്രിശൂൽ, കാല പത്താർ, കർമ്മ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് പൂനം ധില്ലൻ (Poonam Dhillon). ഇപ്പോഴിതാ പൂനത്തിന്റെ മകൾ പലോമ തക്കേറിയ ധില്ലൻ (Paloma Thakeria) തന്റെ ആദ്യ സിനിമയിൽ ഒപ്പുവച്ചു എന്ന വാർത്ത പുറത്തുവന്നു കഴിഞ്ഞു
രാജശ്രീ ഫിലിംസിന്റെ ഇൻസ്റ്റഗ്രാമിൽ പലോമയുടെയും രാജ്വീറിന്റെയും കാസ്റ്റിംഗ് പ്രഖ്യാപിച്ചു. 'അവ്നിഷ് ബർജാത്യ സംവിധാനം ചെയ്യുന്ന രാജശ്രീയുടെ അടുത്ത ചിത്രത്തിൽ രാജ്വീർ ഡിയോളിനൊപ്പം പാലോമയെ പ്രഖ്യാപിക്കുന്നതിൽ രാജശ്രീ പ്രൊഡക്ഷൻസ് അഭിമാനിക്കുന്നു. അവിസ്മരണീയമായ ഒരു യാത്ര ആരംഭിക്കുന്നു, രാജശ്രീ ഫിലിംസ് എഴുതി
പൂനം ധില്ലനും ഇൻസ്റ്റഗ്രാമിൽ സന്തോഷവാർത്ത പങ്കുവെച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട പലോമ, രാജശ്രീ ഫിലിംസിനൊപ്പം ഏറ്റവും അഭിമാനകരമായ തുടക്കത്തിന് അഭിനന്ദനങ്ങൾ. സൂരജ് ബർജാത്യയുടെയും അവ്നിഷ് ബർജാത്യയുടെയും കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും കഴിവിനും ഈ മനോഹരമായ ലോഞ്ചിലൂടെ പ്രതിഫലം ലഭിക്കുന്നു. ദൈവം നിങ്ങളെ മികച്ച വിജയം നൽകി അനുഗ്രഹിക്കട്ടെ. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ ശോഭിക്കട്ടേ !! നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു,' പൂനം കുറിച്ചു