‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ-അടൽ’ (Main Rahoon Ya Na Rahoon, Yeh Desh Rehna Chahiye – Atal) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എൻ പിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള 'വാർ റൂം: ദി പീപ്പിൾ , ടാക്റ്റിക്സ് ആൻഡ് ടെക്നോളജി ബിഹൈൻഡ് നരേന്ദ്ര മോഡിസ് 2014 വിൻ', 'കണ്ണൂർ ഇൻസൈഡ് ഇന്ത്യയ്സ് ബ്ലൂടിയേസ്റ്റ് റിവഞ്ജ് പൊളിറ്റിക്സ് എന്നിവയാണ് മറ്റു ഗ്രന്ഥങ്ങൾ. 'കണ്ണൂർ പ്രതികാരരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ എന്ന പേരിൽ മലയാള പരിഭാഷയും വന്നിട്ടുണ്ട്.
അടൽ ബിഹാരി വാജ്പേയിയുടെ 99-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രെഹ്ന ചാഹിയേ – അടൽ’ റിലീസ് ആസൂത്രണം ചെയ്യുന്നത്. ചിത്രത്തിന്റെ അഭിനേതാക്കളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, 2023 ആദ്യം മുതൽ ചിത്രീകരണം ആരംഭിക്കാനും ആ വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനുമാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്.