പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ ചെറുകഥ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ രാച്ചിയമ്മയായി പാർവതി തിരുവോത്ത് എത്തുന്നു. മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ. പാർവതിയും ആസിഫ് അലിയുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
രാച്ചിയമ്മയായുള്ള പാർവതിയുടെ മേക്കോവർ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും നിലപാടുകൾ തുറന്നു പറയുന്ന കാര്യത്തിലും എന്നും പാർവതി മറ്റ് നടിമാരേക്കാൾ വ്യത്യസ്തയായിരുന്നു. അതുകൊണ്ട് തന്നെ പാർവതിയുടെ പുതിയ വേഷം സ്ക്രീനിൽ തകർക്കും എന്നാണ് ആരാധകരുടെ അഭിപ്രായം.