ഇക്കഴിഞ്ഞ ദിവസമാണ് പേളിയും ശ്രീനിഷും ഏഴാം മാസം നടത്താറുള്ള വളക്കാപ്പ് ചടങ്ങു കെങ്കേമമായി ആഘോഷിച്ചത്. തമിഴ് ആചാര പ്രകാരം ഗർഭിണികൾക്ക് നടത്തുന്ന ചടങ്ങാണിത്. ഇതിന്റെ ചിത്രങ്ങൾ പേളി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ഒട്ടേറെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു. എന്നാലിപ്പോൾ അമ്മയാവാൻ ഒരുങ്ങുന്ന പേളിക്ക് പുതിയൊരു സന്തോഷം കൂടി വന്നു ചേർന്നിരിക്കുകയാണ്
കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷമാണ് പേളിയുടെ 'ലൂഡോ' എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. പേളി മാണി ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഒരു മലയാളി നേഴ്സിന്റെ വേഷമായിരുന്നു പേളി അവതരിപ്പിച്ചത്. പേളിയുടെ ആ പ്രകടനത്തിന് ഇപ്പോഴിതാ അംഗീകാരം ലഭിച്ചിരിക്കുന്നു (തുടർന്ന് വായിക്കുക)