പേളി മാണിയുടെ ഗർഭകാല വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്. ഏറ്റവും ഒടുവിൽ നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോ പേളി യൂട്യൂബിൽ പങ്കിട്ടിരുന്നു. ലക്ഷക്കണക്കിന് വ്യൂസ് ആണ് ഈ വീഡിയോ നേടിയെടുത്തത്
2/ 6
ഭർത്താവ് ശ്രീനിഷ് അരവിന്ദ് ഷൂട്ട് ചെയ്ത വീഡിയോയാണിത്. ഇവരുടെ തന്നെ വീടിനുള്ളിലാണ് ലൊക്കേഷൻ ഒരുങ്ങിയതും വീഡിയോ തയാറായതുമെല്ലാം. 'ബേബി മമ്മ' ഡാൻസ് എന്ന ഗാനത്തിനാണ് അമ്മയാവാൻ പോകുന്ന പേളി ചുവടുവച്ചത്. എന്നാലിപ്പോൾ പേളിക്ക് ചെറിയൊരു വിരട്ടലുമായാണ് ശ്രീനിഷിന്റെ വരവ്
3/ 6
എപ്പോഴും കയ്യടി വാങ്ങാറുള്ളത് ഭാര്യ പേളിയുടെ പോസ്റ്റുകളാണെങ്കിൽ, ഇക്കുറി ശ്രീനിഷിന്റെ ഊഴമാണ്. ശ്രീനിഷ് പകർത്തിയ സെൽഫിയാണ് ഇവിടെ ഇത്തരമൊരു വഴിത്തിരിവിലേക്ക് മാറിയത്. ഒന്നും പറയാതെ ഇമോജികൾ കൊണ്ടാണ് പേളി കമന്റ് ചെയ്തത്. പക്ഷേ ശ്രീനിഷ് വിട്ടില്ല
4/ 6
വേഗം വീട്ടിലേക്ക് വാ, ഇല്ലെങ്കിൽ ഇതുപോലത്തെ സെൽഫികൾ കാണേണ്ടി വരും എന്നാണ് ശ്രീനിഷിന്റെ 'ഭീഷണി'. ശ്രീനിഷിന്റെ കമന്റിന് ലൈക്കുകളും റിയാക്ഷനുകളുമായി ഒട്ടേറെപ്പേർ എത്തിക്കഴിഞ്ഞു
5/ 6
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. തന്റെ ഗർഭകാല വിശേഷങ്ങൾ പേളി പ്രേക്ഷകരുമായി പങ്കിടാറുണ്ട്
6/ 6
ശ്രീനിഷ് പലപ്പോഴും ഷൂട്ടിംഗ് ഷെഡ്യൂളുമായി തിരക്കിലാവാറുണ്ട്. അല്ലാത്ത സമയം പേളിയുമായി ചിലവിടുകയാണ് പതിവ്