കുട്ടിക്കാലത്തെ ചിത്രം പങ്കു വച്ച് തന്റെ തലമുടി വകഞ്ഞുമാറ്റിയ വര പോലെ നേരെയായിരുന്നെങ്കിൽ എന്ന പ്രതീക്ഷയുമായി വരികയാണ് പ്രേക്ഷകരുടെ പ്രിയ ചുരുളന്മുടിക്കാരി. ഈ ചിത്രത്തിലെ മൂന്നു കുട്ടികളിൽ ഒരാളാണ് പ്രേക്ഷകരുടെ ആ ഇഷ്ടതാരം. ഒപ്പമുള്ളതിൽ ഒരാൾ തന്റെ കുഞ്ഞനുജത്തിയും
2/ 12
ആളെ മനസ്സിലായോ? വലുതായ ശേഷം തന്റെ മുഖം ഫേസ്ആപ്പിൽ കുഞ്ഞാക്കിയ ചിത്രമാണിത്. ഈ ചിത്രവും മുകളിലെ ചിത്രവുമായി താരതമ്യം ചെയ്താൽ സമാനതകളുണ്ടോ? (തുടർന്ന് വായിക്കുക)
3/ 12
ആ കുട്ടി കുറച്ചുകൂടി വലുതായ ശേഷമുള്ള ചിത്രമാണ്. മറ്റാരുമല്ല പേളി മാണി. മുൻപൊരിക്കൽ പേളി പോസ്റ്റ് ചെയ്ത തന്റെ സുഹൃത്തിനൊപ്പമുള്ള ചിത്രമാണിത്
4/ 12
അടുത്തിടെ പേളിയും ശ്രീനിഷും ഏഴാം മാസം നടത്താറുള്ള വളകാപ്പ് ചടങ്ങു കെങ്കേമമായി ആഘോഷിച്ചിരുന്നു. തമിഴ് ആചാര പ്രകാരം ഗർഭിണികൾക്ക് നടത്തുന്ന ചടങ്ങാണിത്. ഇതിന്റെ ചിത്രങ്ങൾ പേളി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ഒട്ടേറെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു
5/ 12
കൂടാതെ അമ്മയാവാൻ പോകുന്ന പേളി ഒരു അവാർഡും സ്വന്തമാക്കി. ഈ വർഷത്തെ മികച്ച നവാഗത താരത്തിനുള്ള 'നെറ്ഫ്ലിക്സ്-തുടുംസ് പീപ്പിൾസ് ചോയ്സ് പുരസ്കാരമാണ്' പേളി മാണിക്ക് ലഭിച്ചത്
6/ 12
കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷമാണ് പേളിയുടെ 'ലൂഡോ' എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. പേളി മാണി ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഒരു മലയാളി നേഴ്സിന്റെ വേഷമായിരുന്നു പേളി അവതരിപ്പിച്ചത്
7/ 12
വളകാപ്പ് ചടങ്ങിലെ ചിത്രം. പട്ടുചേല ചുറ്റി, തലയിൽ മുല്ലപ്പൂ ചൂടി, കൈ നിറയെ വളകൾ അണിഞ്ഞ്, തനി നാടൻ തമിഴ് പെൺകൊടിയായാണ് പേളി പ്രത്യക്ഷപ്പെട്ടത്
8/ 12
പേളിയുടെ വളകാപ്പ് ചടങ്ങിൽ നിന്നും
9/ 12
കുഞ്ഞുവാവയെ കാത്തിരിക്കുന്ന 'ചെല്ലക്കണ്ണനേ' എന്ന് തുടങ്ങുന്ന ഗാനം പേളിഷ് ടീം പുറത്തിറക്കിയിരുന്നു
10/ 12
നിറവയറിൽ നൃത്തം ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിച്ച താരം കൂടിയാണ് പേളി. 'ബേബി മമ്മ ഡാൻസ്' ഒട്ടേറെ ശ്രദ്ധ നേടി