Pearle Maaney | പഠിക്കുന്ന കാലത്ത് സ്വന്തമായി അധ്വാനിച്ച് ക്യാമറ വാങ്ങിയ പേളി മാണി
Pearle Maaney tells how she found money to buy a new camera while studying | സ്വന്തം ഫോട്ടോഗ്രാഫി പേജ് തുടങ്ങിയ വിശേഷം പങ്കിട്ടതിന്റെ കൂട്ടത്തിലാണ് പേളി ആ കഥ പറഞ്ഞത്
പഠിക്കുന്ന കാലത്ത് സ്വന്തമായി അധ്വാനിച്ച് ആദ്യ ക്യാമറ വാങ്ങിയ കഥയുമായി പേളി മാണി. പുതിയതായി ഫോട്ടോഗ്രാഫി പേജ് തുടങ്ങിയ വിശേഷം പങ്കിട്ടതിന്റെ കൂട്ടത്തിലാണ് പേളി അക്കാര്യമവതരിപ്പിച്ചത്. ക്യാമറ ഫോക്കസ് ചെയ്തു പിടിക്കുന്ന പേളിയാണ് ചിത്രത്തിൽ
2/ 6
ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. അതിനിടയിൽ മെറ്റെർനിറ്റി ഷൂട്ടുമായി പേളി ഇൻസ്റ്റഗ്രാമിൽ എത്തുകയും ചെയ്യുന്നുണ്ട്. ഒപ്പം തന്റെ കഴിവുകൾ പൊടിതട്ടിയെടുത്ത് ഒരു പേജും തുറന്നു
3/ 6
മാധ്യമ വിദ്യാർത്ഥിനിയായിരുന്നു പേളി. അപ്പോഴാണ് ക്യാമറയോട് ഭ്രമം തോന്നിയത്. ശേഷം പോർട്ട്ഫോളിയോ ഷൂട്ട് ചെയ്ത് പണംകണ്ടെത്തുകയായിരുന്നു
4/ 6
സഹോദരി റേച്ചലാണ് പേളിയുടെ ഷൂട്ടിലെ ഇപ്പോഴത്തെ മോഡൽ. കോവിഡ് കാലമായതിനാൽ വീട്ടിൽ തന്നെയാണ് പേളി കൂടുതൽ സമയം ചെലവിടുന്നത്. ഓണക്കാലത്ത് പേളിയും ശ്രീനിഷും സഹോദരിയും അച്ഛൻ മാണിക്കും അമ്മ മോളിക്കുമൊപ്പം
5/ 6
ശ്രീനിഷ് സീരിയൽ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. ഇടയ്ക്കിടെ സെറ്റിലെ ചിത്രങ്ങളുമായി ശ്രീനിഷ് എത്താറുണ്ട്. ഒഴിവു വേളകൾ പേളിയോടൊപ്പം ചെലവിടാനും ശ്രീനിഷ് ഓർക്കാറുണ്ട്
6/ 6
ഗർഭിണിയായ പേളിക്ക് ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം ശ്രീനിഷ് പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യമാണിത്. പേളി ആവശ്യപ്പെട്ടതും രാത്രിയിൽ തന്നെ പുറത്തുപോയി ഭക്ഷണം വാങ്ങി നൽകുകയാണ് ശ്രീനിഷ് ചെയ്തത്