പൃഥ്വിരാജിന്റെ പൊന്നോമനയാണ് സൊറോ എന്ന ഡാഷ്ഹണ്ട് ഇനത്തിലെ വളർത്തുനായ. പൃഥ്വി 'ആടുജീവിതം' ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയതും സൊറോ വീട്ടിൽ എത്തി. ഇപ്പോൾ സൊറോയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് താര കുടുംബം
2/ 6
എട്ടു മാസങ്ങൾക്ക് മുൻപാണ് സൊറോ ഇവർക്കൊപ്പം കൂടുന്നത്. അല്ലിയുടെ കൂട്ടുകാരൻ കൂടിയാണ് സൊറോ. പക്ഷെ അല്ലി അച്ഛന്റെയോ അമ്മയുടേയോ തോളത്തു കയറിയാൽ പിന്നെ സൊറോ അടങ്ങി ഇരിക്കില്ല, അവനും വേണം അവർക്കിടയിൽ ഒരിടം (തുടർന്ന് വായിക്കുക)
3/ 6
പ്രിയപ്പെട്ട സൊറോകുട്ടിയുടെ പിറന്നാളിന് കേക്ക് മുറിച്ചാണ് കുടുംബം ആഘോഷിച്ചത്. ചലച്ചിത്ര നിർമ്മാതാവ് കൂടിയായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ആണ് സൊറോയെ കയ്യിലെടുത്ത് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണിത്