'ഇതിലിപ്പോ ആരാ ഹീറോ, ഫോട്ടോ എടുക്കുന്ന പയ്യനാരാ' എന്നൊക്കെയാണ് കമന്റുകള്‍. പുതിയ തെലുങ്ക് ചിത്രമായ 'ഏജൻറ്' (Agent movie) ചിത്രീകരണത്തിനായി ഹംഗറിയിൽ (Mammootty in Hungary) എത്തിയതാണ് മമ്മൂട്ടി. ഹംഗറിയിലെ തെരുവിലൂടെ മാസ്സ് ലുക്കിൽ നടന്നു നീങ്ങുന്ന അദ്ദേഹത്തിന്റെ വീഡിയോയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
മമ്മൂട്ടിയെടുത്ത മഞ്ജു വാര്യരുടെ ചിത്രങ്ങളുെ സൂപ്പര്‍ഹിറ്റായിരുന്നു. ഈ ചിത്രങ്ങളെ അമൂല്യമായ നിധി എന്നാണ് മഞ്ജു വാര്യർ വിശേഷിപ്പിക്കുന്നത്. ഇതിന് കാരണവുമുണ്ട്. ഈ ചിത്രങ്ങൾ എടുത്തത് സാക്ഷാൽ മമ്മൂട്ടിയാണ്. മലയാള സിനിമയിലെ മികച്ച ഫോട്ടോ ഗ്രാഫറായ മമ്മൂക്കയാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതെന്നും നന്ദി മമ്മൂക്ക എന്നും മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ദി പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണിത്.