കാലടി സിനിമാ സെറ്റ് ആക്രമണം: പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ
അറസ്റ്റിലായവർ കൊലപാതക കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്
News18 Malayalam | May 28, 2020, 7:30 AM IST
1/ 4
കൊച്ചി: കാലടിയിലെ സിനിമാ സെറ്റ് തകർത്ത കേസിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ. സ്വകാര്യ സ്വത്തു നാശം തടയലും നഷ്ടപരിഹാരം നൽകലും നിയമപ്രകാരം കൂടി നടപടിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. നിലവിൽ പ്രതികൾക്കെതിരെ കാപ്പ നിയമവും മതസ്പർധ ഉണ്ടാക്കന്ന തരത്തിലുള്ള ഗൂഢാലോചന, മോഷണം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെതിരെയുള്ള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് എന്നിവ ചുമത്താൻ തീരുമാനിച്ചിരുന്നു
2/ 4
അറസ്റ്റിലായവർ കൊലപാതക കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പെരുമ്പാവൂർ സ്റ്റേഷനിൽ തന്നെ ഇവരിൽ പലർക്കെതിരെയും കേസുകൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചത്. അൻപതോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്
3/ 4
രാഷ്ട്രീയ ബജ്രംഗ്ദൽ ജില്ലാ നേതാവ് മലയാറ്റൂർ രതീഷ്, രാഹുൽ, ഗോകുൽ, സന്ദീപ് കുമാർ, ഗോകുൽ, രാഹുൽ രാജ് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. റിമാൻഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
4/ 4
റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം കാലടിയിലെ സെറ്റിൽ സിനിമാ ഷൂട്ടിംഗ് നടത്തുകയാണെങ്കിൽ അതിന് സംരക്ഷണം നല്കാൻ തയ്യാറാണെന്ന് ഡി.വൈ.എഫ്.ഐ. ഉൾപ്പെടെയുള്ള വിവിധ യുവജന പ്രസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കാലടി മണപ്പുറത്ത് മിന്നൽ മുരളിയെന്ന ചിത്രത്തിനു വേണ്ടി തീർത്ത ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്രംഗ്ദൽ പ്രവർത്തകർ തകർത്തത്