കെജിഎഫ് ചാപ്റ്റര്‍ 2 - KGF Chapter 2 (2022) കന്നട സിനിമ വ്യവസായത്തിന്റെ തലവര മാറ്റിയെഴുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം . ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായ ചിത്രം ബോക്സ്ഓഫീസില്‍ തരംഗമായിരുന്നു. യുകെയില്‍ നിന്ന് 11.3 കോടി രൂപ നേടിയ ചിത്രത്തില്‍ സഞ്ജയ് ദത്തായിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ബാഹുബലി 2 (bahubali 2) 2017- ദക്ഷിണേന്ത്യന്‍ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മാറ്റിയെഴുതിയ മഹാവിജയമായിരുന്നു രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ടാം ഭാഗം. ആദ്യ ഭാഗം നേടിയ വിജയം മറികടക്കുന്ന പ്രകടനമാണ് പ്രഭാസ്, അനുഷ്ക ഷെട്ടി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം നേടിയത്. യുകെയില്‍ നിന്ന് മാത്രമായി 10.3 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.