തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ആരാണെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമില്ല. ലേഡി സൂപ്പർസ്റ്റാർ നയൻതാര (Nayanthara) മാത്രമാണത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെല്ലാം സൂപ്പർ നായകന്മാർക്കൊപ്പം തിളങ്ങിയ നയൻസ് ഇപ്പോൾ സാക്ഷാൽ ഷാരൂഖ് ഖാനൊപ്പം (Shah Rukh Khan)ബോളിവുഡിലും (Bollywood)അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം ജവാനിൽ നയൻതാരയാണ് നായിക.