ഇന്ന് പൂർണ്ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഒപ്പം ഒരു ചോദ്യവുമുണ്ട്. ഈ ഫോട്ടോയിൽ അമ്മയുടെ കയ്യിലിരിക്കുന്ന കൈക്കുഞ്ഞ് ആരാണെന്ന് പറയാമോ എന്നായിരുന്നു ആ ചോദ്യം
2/ 7
ചോദ്യത്തിന് ഒട്ടറെപ്പേർ മറുപടി നൽകി. കൂട്ടത്തിൽ മൂത്ത മകൾ പ്രാർത്ഥനയും ഉണ്ടായിരുന്നു. എന്നാൽ ആ മറുപടിക്ക് മധുരമായ താക്കീത് നൽകുകയും ചെയ്തു പൂർണ്ണിമ (തുടർന്ന് വായിക്കുക)
3/ 7
ഇളയച്ഛൻ പൃഥ്വിരാജിന്റെ അരികിൽ കിടക്കുന്ന ഈ കുഞ്ഞു വാവ തന്നെയാണ് ആദ്യത്തെ ചിത്രത്തിലും ഉള്ളത്. സുകുമാരൻ കുടുംബത്തിലെ അടുത്ത തലമുറയിലെ ആ മൂത്തയാൾ തന്നെയാണിത്
4/ 7
'ഇത് ഞാനാണ് എന്ന് എല്ലാവർക്കും അറിയാം. ഞാൻ നച്ചുവിനെക്കാൾ ക്യൂട്ട് ആയിരുന്നു' എന്നാണ് പാത്തു എന്ന് വിളിക്കുന്ന പ്രാർത്ഥനയുടെ മറുപടി
5/ 7
നിങ്ങൾ രണ്ടു സഹോദരങ്ങളുടെയും അടിപിടിയുമായി ഇങ്ങോട്ടു വരേണ്ട എന്നാണ് അമ്മ പൂർണ്ണിമയ്ക്കു കൊടുക്കാനുണ്ടായിരുന്ന മറുപടി
6/ 7
പ്രാർത്ഥനയുടെ കുഞ്ഞു നാളിലെ ചിത്രം. പൂർണ്ണിമയുടെ അനുജത്തി പ്രിയ മോഹന്റെ വിവാഹ വേളയിൽ നിന്നും
7/ 7
പൂർണ്ണിമയുടെ അനുജത്തി പ്രിയ മോഹന്റെ വിവാഹ വേളയിൽ നക്ഷത്രയും പൂർണ്ണിമയും