സ്വന്തം ഫാഷൻ ബ്രാൻഡുള്ള അഭിനേത്രിയാണ് നടി പൂർണ്ണിമ ഇന്ദ്രജിത്. സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ടകന്നു കുടുംബിനിയായി മാറിയ ശേഷമാണ് പൂർണ്ണിമ സ്വന്തം ബ്രാൻഡ് ആരംഭിച്ചത്. ഒട്ടേറെ ഫാഷൻ ഷോകളിൽ പൂർണ്ണിമ പ്രണാ ബ്രാൻഡിനെ അവതരിപ്പിച്ചിരുന്നു. രണ്ടു മക്കളുടെയും പേരുകൾ വായിച്ചെടുക്കാനാവുന്ന തരത്തിലാണ് പൂർണ്ണിമ തന്റെ ബ്രാൻഡ് അവതരിപ്പിച്ചത്
സോഷ്യൽ മീഡിയയിലും സജീവമായ പൂർണ്ണിമ ഒട്ടേറെ ആഘോഷ ചിത്രങ്ങളും വീഡിയോകളും എല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. ഏറ്റവുമൊടുവിലായി പൂർണ്ണിമ ഒരു കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രതിപാദിച്ചിട്ടുണ്ട്. കുറെ മാസങ്ങളായി പലരും പൂർണ്ണിമയ്ക്കു തന്നെ അവരുടെ ഒരു ചിത്രം അയച്ചു കൊടുത്തുകൊണ്ട് ചോദിയ്ക്കാൻ ആരംഭിച്ചതിൽ പിന്നെയാണ് പൂർണ്ണിമ വിശദീകരണം നൽകാമെന്ന് തീരുമാനിച്ചത് (തുടർന്ന് വായിക്കുക)
താരജാഡകൾ ഇല്ലെന്നു മാത്രമല്ല, പുതിയ ഒരു കഴിവ് സ്വായത്തമാക്കുകയാണ് പൂർണ്ണിമ. നടി മാത്രമല്ല, ഫാഷൻ ഡിസൈനർ കൂടിയായതിനാൽ നെയ്ത്തുകാരിയുടെ കഴിവുകൾ കൂടി പഠിച്ചാൽ അത് തന്റെ കലയെ കൂടുതൽ മിഴിവേകാൻ സഹായകമാവും. നിലത്തിരുന്ന് പരമ്പരാഗത നെയ്ത്തുകാർ നൽകുന്ന പാഠങ്ങൾക്ക് കാതോർത്തു കൊണ്ടുള്ള പഠനം പുരോഗമിക്കുകയാണ് ഈ ചിത്രത്തിൽ
കുടുംബജീവിതത്തിന്റെ തിരക്കുകളിൽ മുഴുകിയ കാലം ഫാഷൻ ഡിസൈനിങ്ങിലേക്ക് തിരിഞ്ഞ പൂർണ്ണിമ ഇന്ദ്രജിത്ത് ഇപ്പോൾ നെയ്ത്തുകാരിയുടെ റോളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ തനത് വസ്ത്രമായ ചുങ്കിടി സാരി ധരിച്ചു കൊണ്ടുള്ള ചിത്രം പൂർണ്ണിമ പോസ്റ്റ് ചെയ്തിരുന്നു. അതേ സാരി ധരിച്ചുകൊണ്ടാണ് പൂർണ്ണിമ നെയ്തു ജോലികൾ അഭ്യസിക്കുന്നത്