വാർത്തകളിൽ നിറഞ്ഞു നിന്ന ഒന്നാണ് നയൻതാര-പ്രഭു ദേവ പ്രണയവും ഇവരുടെ വേർപിരിയലും. ആദ്യ ഭാര്യ റംലത് എന്ന ലതയിൽ നിന്നും വിവാഹമോചനം നേടിയ ശേഷം പ്രഭു നയൻതാരയെ വിവാഹം ചെയ്യുമെന്ന് വരെ റിപോർട്ടുകൾ വന്നപ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്. എന്നാൽ ഇപ്പോൾ പ്രഭുവിന്റെ ആദ്യ ഭാര്യ ലത നയന്താരക്കെതിരെ ആഞ്ഞടിച്ചത് വൈറലാവുകയാണ്
തന്റെ ഭർത്താവിനെ 'തട്ടിയെടുത്തവൾ' എന്നാണ് ലത നയൻതാരയെ വിശേഷിപ്പിക്കുന്നത്. ലതയുടെ വാക്കുകൾ ഒരു സിനിമ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാം മതതിൽ നിന്നും പ്രഭുവിനെ വിവാഹം ചെയ്യാൻ റംലത് ഹിന്ദു മതം സ്വീകരിച്ചു ലതയായി മാറിയതാണ്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. മൂത്ത കുട്ടി 2008ൽ കാൻസർ ബാധിച്ച് മരിച്ചു. ലതയുടെ ആരോപണങ്ങളിലേക്ക്:
അവളെ എവിടെവച്ചു കണ്ടാലും ഞാൻ തല്ലും. ഒരു മോശം സ്ത്രീയെന്നതിന് അവൾ ഒരുദാഹരണമാണ്. പ്രഭുദേവ ഒരു നല്ല ഭർത്താവാണ്. ഞങ്ങളെ 15 വർഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വച്ചു. ഇപ്പോൾ എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം ഞെട്ടിച്ചിരിക്കുകയാണ്. ഞങ്ങളുടെ നിയമം അനുസരിച്ചു വിവാഹിതനായ ഒരാൾക്ക് വീണ്ടും വിവാഹം കഴിക്കാനാവില്ല. ലത പറയുന്നു. 1995 ലായിരുന്നു പ്രഭുദേവ-ലത വിവാഹം. 2011 ലായിരുന്നു വിവാഹ മോചനം