മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ മലയാളക്കരയിലെത്തിയ ഉത്തരേന്ത്യൻ നടി പ്രാചി ടെഹ്ലാൻ വിവാഹിതയാവുന്നു. നാളെയാണ് വിവാഹം
2/ 7
വന്യജീവി പരിപാലകനും ബിസിനെസ്സുകാരനുമായ രോഹിത് സരോഹയാണ് വരൻ. പ്രീ വെഡിങ് ആഘോഷങ്ങൾ ഓഗസ്റ്റ് നാലിന് തന്നെ ആരംഭിച്ചിരുന്നു
3/ 7
പ്രാചിയുടെ ആദ്യ മലയാള ചിത്രമാണ് മാമാങ്കം. നെറ്റ്ബോൾ കോർട്ടിൽ നിന്നുമാണ് പ്രാചി സിനിമയിലെത്തിയത്
4/ 7
2010ൽ രാജ്യത്തെ കോമൺവെൽത്ത് ഗെയിംസിൽ പ്രതിനിധീകരിച്ച ഇന്ത്യൻ നെറ്ബോൾ ടീമിന്റെ ക്യാപ്റ്റൻ പ്രാചിയാണ്. തൊട്ടടുത്ത വർഷം സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യക്ക് സ്വർണ്ണമെഡലും നേടിത്തന്നു
5/ 7
എം.ബി.എ. ബിരുദധാരിയാണ് പ്രാചി. മൾട്ടി നാഷണൽ കമ്പനികളിലെ പ്രവർത്തിപരിചയവും പ്രാചിക്ക് മുതൽക്കൂട്ടായുണ്ട്