ഇരു കൈകളുമില്ലാത്ത പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കാൽകൊണ്ട് സെൽഫിയെടുക്കുന്ന പടം തമിഴ്നാട്ടിൽ ഏറെ ചർച്ചയായിരുന്നു . ഇതേത്തുടർന്ന് ഒരു തമിഴ് മാധ്യമത്തിൽ പ്രണവിന്റെ അഭിമുഖവും പ്രത്യക്ഷപ്പെട്ടു. ഇതിൽ രജനികാന്തിനെ കാണാൻ ആഗ്രഹമുണ്ടെന്ന് പ്രണവ് പറഞ്ഞിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രണവിനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്.