യുവനടൻ റോഷൻ അവതരിപ്പിച്ച വരുൺ പ്രഭാകർ എന്ന കഥാപാത്രവും ദൃശ്യം (Drishyam) സിനിമകളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആദ്യഭാഗവും രണ്ടാം ഭാഗവും ഒരുപോലെ സ്വീകരിച്ച മലയാളി പ്രേക്ഷകർ സിനിമയുടെ ഉദ്വേഗഭരിതമായ രംഗങ്ങൾ ശ്വാസമടക്കി കണ്ടതിന്റെ തെളിവാണ് രണ്ടു ചിത്രങ്ങളുടെയും വിജയം. ഫാമിലി ത്രില്ലർ, ക്രൈം ത്രില്ലർ വിഭാഗങ്ങൾ കൂടിച്ചേർന്നതും മലയാള സിനിമയ്ക്ക് ലഭിച്ച സംഭാവന വളരെവലുതാണ്. മോഹൻലാലിൻറെ ജോർജ് കുട്ടിയും കുടുംബവും നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് സിനിമയ്ക്ക് പ്രമേയം