അടുത്തിടെയാണ് പ്രാർത്ഥന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാർ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാർഥന ബോളിവുഡിലേക്കെത്തുന്നത്. സീ5 സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനമാണ് പ്രാർഥന ആലപിച്ചത്. ‘രേ ബാവ്രേ’ എന്ന ഗാനം പ്രാർഥനയും ഗോവിന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്