ഈ ഫാദേഴ്സ് ഡേയിൽ അച്ഛൻ കൂടെയില്ലാത്ത മക്കളും അവരുടെ അച്ഛനെ ഓർക്കുന്നുണ്ടാവും. അത്തരമൊരു ഓർമ്മക്കുറിപ്പുമായാണ് ഈ മലയാള സിനിമാതാരം വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അച്ഛൻ ഒരു പള്ളീലച്ചൻ കൂടിയായിരുന്നു. ഇന്ന് താൻ സ്വന്തം മക്കളെ ഓമനിക്കുമ്പോഴും ശാസിക്കുമ്പോഴും സ്വന്തം അച്ഛൻ തന്നെ എത്രത്തോളം സ്നേഹിക്കുകയും കരുതൽ നൽകിയിരുന്നുവെന്നും ഓർക്കാറുണ്ടെന്നു ഈ ചിത്രം പോസ്റ്റ് ചെയ്തു പറയുകയാണ് ആ മകൻ
ഇന്ന് ഇദ്ദേഹം രണ്ടാണ്മക്കളുടെ പിതാവാണ്. സിനിമയിൽ കാമ്പുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. തന്റെ അച്ഛൻ എങ്ങനെയായിരുന്നോ, സ്വന്തം മക്കൾക്ക് അതുപോലൊരു പിതാവാകാൻ താൻ നിരന്തരം ശ്രമിക്കും എന്നും ഈ ഇൻസ്റ്റഗ്രാം കുറിപ്പിലെ വാചകത്തിൽ കാണാം. അച്ഛനെ താൻ വിളിക്കുന്ന പോലെ തന്റെ മക്കളും തന്നെ 'ഹീറോ' എന്ന് വിളിക്കട്ടെ എന്ന് അദ്ദേഹം ആഗ്രഹിക്കുകയാണ്