Prithviraj | വീട്ടിലെത്തിയ പൃഥ്വിരാജിനെ സ്വീകരിക്കാൻ രണ്ട് കുഞ്ഞ് അംഗങ്ങളുടെ സ്വീകരണ കമ്മറ്റി
Prithviraj gets a hearty reception at home as he returns from shooting location | 'കോൾഡ് കേസ്' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി മടങ്ങി വന്ന തന്നെ എതിരേറ്റ ചിത്രവുമായി പൃഥ്വിരാജ്
News18 Malayalam | December 4, 2020, 8:19 AM IST
1/ 6
പ്രിയപ്പെട്ട ഡാഡ ഷൂട്ടിംഗ് തിരക്കിൽ പെട്ടാൽ മകൾ അലംകൃത ഒട്ടേറെ മിസ് ചെയ്യാറുണ്ട്. ആടുജീവിതം കഴിഞ്ഞുള്ള മടങ്ങിവരവിലാണ് അല്ലി മോൾക്ക് അച്ഛനൊപ്പം ചിലവിടാൻ ഏറ്റവുമധികം സമയം ലഭിച്ചത്. അതിനു ശേഷം കുറച്ചു നാളുകൾക്കു ശേഷമാണ് സിനിമകളുടെ ചിത്രീകരണത്തിനായി പൃഥ്വി പുറപ്പെട്ടത്
2/ 6
ഏറ്റവും ഒടുവിലായി 'കോൾഡ് കേസ്' എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു പൃഥ്വി. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം. ഇതിനു ശേഷം മടങ്ങി വന്ന അച്ഛന്റെ തോളത്തേക്കു ചാടിക്കയറി സന്തോഷിക്കുകയാണ് അല്ലി. സ്വീകരണ കമ്മറ്റി ഒരുക്കിയത് വീട്ടിലെ രണ്ട് കുഞ്ഞ് അംഗങ്ങൾ ചേർന്നാണ്
3/ 6
രണ്ടാമൻ ചിത്രത്തിൽ തന്നെയുണ്ട്. അല്ലി അച്ഛന്റെ കൊഞ്ചൽ ഏൽക്കുമ്പോൾ നിലത്ത് പൃഥ്വിയുടെ കാലിൽ തൂങ്ങി മറ്റൊരാൾ കൂടിയുണ്ട്. പൃഥ്വിരാജിന്റെ പ്രിയപ്പെട്ട വളർത്തുനായ സൊറോ. ആടുജീവിതം ചിത്രീകരണം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ പൃഥ്വിരാജ് കുടുംബത്തിലേക്ക് കൂടിയതാണ് ഈ നായ്ക്കുട്ടി
4/ 6
സുപ്രിയ അല്ലിയെ തോളത്തെടുത്ത ചിത്രത്തിലും സൊറോയുണ്ട്. ഈ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ തന്റെ രണ്ടാമത്തെ കുഞ്ഞ് എന്നാണ് സുപ്രിയ സൊറോയെ വിശേഷിപ്പിച്ചത്