Happy Birthday Prithviraj | പിറന്നാൾ സദ്യയൊരുക്കി; അമ്മ മല്ലികാ സുകുമാരനൊപ്പം സദ്യ കഴിച്ച് പൃഥ്വിരാജ്
Prithviraj Sukumaran celebrates birthday with mom Mallika Sukumaran | കൊച്ചിയിൽ സ്ഥിരതാമസമാക്കിയ മക്കളെ കാണാൻ കിട്ടുന്നില്ല എന്ന പരിഭവം പറയാറുള്ള 'അമ്മ മല്ലികയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് പൃഥ്വിരാജ്
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ മക്കളെ കാണാൻ കിട്ടുന്നില്ല എന്ന് സ്ഥിരം പരാതി പറയുന്നയാളാണ് മല്ലിക സുകുമാരൻ. ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഷൂട്ടിംഗ് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എന്നാൽ ഈ കോവിഡ് നാളുകളിൽ അമ്മയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് ഇളയമകൻ പൃഥ്വിരാജ്
2/ 6
മല്ലിക സുകുമാരൻ തിരുവനന്തപുരത്തെ വീട്ടിലാണ് താമസം. മകൻ പൃഥ്വിരാജിന്റെ പിറന്നാളിന് ഇപ്പോൾ അമ്മയും ഒപ്പം ചേർന്നിരിക്കുന്നു. പൃഥ്വിയുടെ പിറന്നാളിന് സദ്യ കഴിക്കുന്ന മല്ലിക സുകുമാരനാണ് ചിത്രത്തിൽ
3/ 6
ആടുജീവിതം സിനിമയുടെ കഥാപാത്രത്തിന്റെ രൂപത്തിലാണ് പൃഥ്വിരാജിന്റെ പിറന്നാൾ കേക്ക് ഒരുക്കിയത്. 'ഡാഡ'ക്കായി മകൾ അല്ലിയും ഭാര്യ സുപ്രിയയുമാണ് കേക്ക് സമ്മാനിച്ചത്
4/ 6
പിറന്നാൾ ദിനം സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രം. ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിൽ പരസ്പരം സ്നേഹിച്ച് ഒപ്പമുണ്ടാകണം എന്നാണ് സുപ്രിയയുടെ പ്രാർത്ഥന
5/ 6
മോഹൻലാലും, രഞ്ജിത്തും, സിനിമാ താരങ്ങളും ചേർന്ന് പിറന്നാൾ ആശംസ നേർന്ന ഒരു വീഡിയോയും പിറന്നാൾ സമ്മാനമായി ലഭിച്ചിരുന്നു. പൊഫാക്ഷിയോ ആണ് ഈ വീഡിയോ അണിയിച്ചൊരുക്കിയത്
6/ 6
'അയ്യപ്പനും കോശിയും' സിനിമയിലെ ഗാനം ആലപിച്ച നാഞ്ചിയമ്മ പൃഥ്വിരാജിന് വേണ്ടി ഒരു പിറന്നാൾ സമ്മാന വീഡിയോ പുറത്തിറക്കിയിരുന്നു