മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇന്ന് രാവിലെ പത്തിന് പ്രഖ്യാപനം ഉണ്ടാവുമെന്ന് മാത്രമാണ് പൃഥ്വി അറിയിച്ചിരിക്കുന്നത്. ഈ പോസ്റ്റ് വൈറല്‍ ആയതോടെ കമന്റ് സെക്ഷനിലും സിനിമാഗ്രൂപ്പുകളിലും സിനിമാപ്രേമികള്‍ ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ജി ആര് ഇന്ദുഗോപന്റെ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. ഈ ചിത്രത്തിന് 'കാപ്പ' എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ഇന്നത്തെ പ്രഖ്യാപനത്തിനു ശേഷമേ പ്രോജക്റ്റ് ഇതുതന്നെയാണോ എന്ന് അറിയാനാവൂ.
എന്നാൽ ചോക്കളേറ്റ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിക്കുവാന്‍ പോകുന്നുവെന്നാണ് ചിലര്‍ പറയുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പൃഥ്വിരാജ് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണോ എന്നും സംശയം ഉന്നയിക്കുന്നവരുണ്ട്. പോസ്റ്റിന് പിന്നിലെ സര്‍പ്രൈസ് എന്താണെന്ന് ബുധനാഴ്ച രാവിലെ 10ന് അറിയാം.