അടുത്ത മൂന്നു മാസത്തേക്ക് ഇടവേളയാണെന്ന് നടൻ പൃഥ്വിരാജ്. അയ്യപ്പനും കോശിയും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞതിനു ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്. അടുത്ത മൂന്നു മാസത്തേക്ക് സിനിമയിൽ നിന്ന് താനൊരു ഇടവേള എടുക്കുകയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
2/ 4
'താൻ തീവ്രമായി ആഗ്രഹിച്ച ആടുജീവിതം പ്രൊജക്ടിനായുള്ള ഒരു പരിശീലനം കൂടിയായിരിക്കും ഈ ബ്രേക്ക് സമയം' - പൃഥ്വിരാജ് വ്യക്തമാക്കി.
3/ 4
'എന്നാൽ, സിനിമയുമായി ബന്ധപ്പെട്ട് തൽക്കാലത്തേക്ക് ഒന്നിലും പങ്കാളിയാകില്ല. ഇത് കേൾക്കുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് രണ്ട് സ്ത്രീകൾ ആയിരിക്കും. തന്നെ വീട്ടിൽ കിട്ടുന്നതിനു വേണ്ടി അവർ രണ്ടുപേരും കാത്തിരിക്കുകയാണ്" - പൃഥ്വിരാജ് മനസു തുറന്നു.
4/ 4
ഡിസംബർ 20ന് തങ്ങളുടെ ഹോം പ്രൊഡക്ഷന്റെ രണ്ടാമത്തെ ചിത്രമായ ഡ്രൈവിംഗ് ലൈസൻസ് തിയറ്ററിൽ എത്തുമെന്നും 20ന് എല്ലാവരെയും തിയറ്ററിൽ വെച്ച് കാണാമെന്നും പറഞ്ഞാണ് പൃഥ്വി പോസ്റ്റ് അവസാനിപ്പിക്കുന്നത്. #DaadaComingHome എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് നിർത്തുന്നത്.