സിനിമയ്ക്ക് പിന്നാലെ വെബ് സീരീസ് (Web Series) സംവിധാനം ചെയ്യാന്‍ ഒരുങ്ങി നടന് പൃഥ്വിരാജ് (Prithviraj). 'ബിസ്കറ്റ് കിംഗ്' (Biscuit King) എന്നറിയപ്പെട്ടിരുന്ന രാജന് പിള്ളയുടെ (Rajan Pillai) ജീവിതം ഹിന്ദിയില്‍ വെബ് സീരീസ് ആക്കുകയാണ് പൃഥ്വിരാജ്. സീരീസില്‍ രാജന് പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സംവിധാനവും താരം തന്നെയാണ്.
മലയാളിയായ രാജന് പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് വ്യവസായ ജീവിതം ആരംഭിച്ചത്. സിംഗപ്പൂരിലെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ തടവിലാക്കപ്പെട്ട രാജന്‍പിള്ള ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും അന്വേഷണങ്ങളുമാണ് സീരീസില്‍ പറയുന്നത്.
'മനുഷ്യജീവിതത്തിലെ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അസ്തിത്വം ഒരു നടനും സംവിധായകനും എന്ന നിലയില്‍ എന്നെ എപ്പോഴും പിന്തുടരാറുണ്ട്. ഈ കഥയിലും എല്ലാം ഉണ്ട്. ആഗ്രഹം, വിജയം, ഒരു മനുഷ്യന്റെ വീഴച തുടങ്ങിവയെല്ലാം. 47ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അത്തരത്തില്‍ ഒരു കഥ ആവിഷ്കരിക്കുന്നത് നന്നായിരിക്കും'- പൃഥ്വിരാജ് പറഞ്ഞു.
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ബ്രോ ഡാഡിയാണ് പൃഥ്വിരാജ് അവസാനമായി സംവിധാനം ചെയ്തത്. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ശ്രീജിത്ത് ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറായിരുന്നു പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.