നീ കൂടെയുള്ളപ്പോൾ ഒരു യുദ്ധവും വലുതല്ല; സുപ്രിയക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്
Prithviraj wishes Supriya Menon a happy birthday | 2011ലായിരുന്നു പൃഥ്വിരാജും മാധ്യമപ്രവർത്തകയായ സുപ്രിയയും തമ്മിലെ വിവാഹം
News18 Malayalam | July 31, 2020, 7:22 AM IST
1/ 8
പ്രിയതമ സുപ്രിയക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്. 'നീ കൂടെയുള്ളപ്പോൾ ഒരു യുദ്ധവും വലുതല്ല' എന്നാണ് പൃഥ്വി പിറന്നാൾ ആശംസയായി കുറിച്ച വാക്കുകൾ
2/ 8
സുപ്രിയക്ക് പിറന്നാൾ ആശംസിച്ചു കൊണ്ട് പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രം
3/ 8
2011ലാണ് പൃഥ്വിരാജും ബി.ബി.സി. മാധ്യമപ്രവർത്തകയായ സുപ്രിയയും തമ്മിലെ വിവാഹം. സ്വകാര്യ റിസോർട്ടിൽ വച്ച് നടന്ന വിവാഹം സിനിമാ ലോകത്തിനും ആരാധകർക്കും സർപ്രൈസ് ആയിരുന്നു
4/ 8
വിവാഹ ശേഷം കുറച്ചുനാൾ കൂടി മാധ്യമപ്രവർത്തനം തുടർന്ന സുപ്രിയ പിന്നീട് വീട്ടമ്മയുടെ റോളിലേക്ക് മാറി. എന്നാൽ മറ്റൊരു മേഖലയിലൂടെ വൻ തിരിച്ചുവരവ് നടത്തി സുപ്രിയ മലയാള സിനിമയിൽ ഒരിടം കണ്ടെത്തി
5/ 8
പൃഥ്വിരാജിനൊപ്പം 'പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ' സഹനിർമ്മാതാവായാണ് സുപ്രിയയുടെ സിനിമാ പ്രവേശം. പലപ്പോഴും സാമ്പത്തിക കാര്യങ്ങൾ ഒഴികെയുള്ള ചുമതലകൾ മുഴുവൻ സുപ്രിയയുടെ മേൽനോട്ടത്തിലാണ് നടത്തുന്നതെന്ന് പൃഥ്വിരാജ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്