ഒറ്റപ്പാട്ടിൽ ലോകം മുഴുവൻ വൈറലായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഗാനത്തിൽ പ്രിയയുടെ കണ്ണിറുക്കൽ ആരും മറന്നു കാണില്ല. 2018 ലായിരുന്നു തൃശ്ശൂർകാരി പെൺകുട്ടി ഇന്ത്യയിലേയും ലോകോത്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത്. ആ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്തത് പ്രിയയെ കുറിച്ചായിരുന്നു.