2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് പ്രിയാമണിക്ക് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. രാം, കോ കോ, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും പ്രിയാമണി അഭിനയിച്ചിട്ടുണ്ട്.(Image: Facebook)
അതേ വർഷം തന്നെ എസ്. എസ്. രാജമൌലി സംവിധാനം ചെയ്ത സോഷ്യോ-ഫാന്റസി ചിത്രമായ യമദോംഗയുടെ വാണിജ്യ വിജയത്തോടെ തെലുങ്ക് സിനിമയിൽ ചുവടുറപ്പിച്ചു. 2008 ൽ മലയാളം സിനിമ തിരക്കഥയിൽ മാളവിക എന്ന കഥാപാത്രമായി അഭിനയിച്ചതിന് പ്രിയാമണിക്ക് കൂടുതൽ നീരൂപക പ്രശംസ ലഭിക്കുകയും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) ലഭിക്കുകയും ചെയ്തു.(Image: Priyamani/ Facebook)