കൈയിൽ സിഗററ്റുമായി ഭർത്താവ് നിക്ക് ജോനസിനൊപ്പം ഇരിക്കുന്ന പ്രിയങ്കയുടെ ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ വിമർശനവിധേയമായത്. ആസ്ത്മ ബാധിതയാണെന്ന് തുറന്നുപറയുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരസ്യങ്ങളിലും പ്രിയങ്ക മുൻപ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പേരിലാണ് പ്രിയങ്കയുടെ ചിത്രം ട്രോളന്മാരുടെ ആക്രമണത്തിന് വിധേയമായത്. എന്നാൽ പുകവലിയുടെ പേരിൽ വിമർശനവിധേയരായ വേറെയും നടികൾ ബോളിവുഡിലുണ്ട്.