പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും വേഷമിടുന്ന പുതിയ വെബ് സീരീസ് സിറ്റാഡലിന്റെ പ്രമോഷന്റെ തിരക്കിലാണ് പ്രിയങ്ക. സിറ്റാഡലിന്റെ അമേരിക്കൻ പതിപ്പിന് വലിയ സ്വീകാര്യതയായിരുന്നു. സ്പൈ-ത്രില്ലർ പരമ്പരയാണ് സിറ്റാഡൽ. പരമ്പരയുടെ ആദ്യ രണ്ട് എപ്പിസോഡുകള്‍ ഏപ്രില്‍ 28-നും തുടര്‍ന്ന് മേയ് 26 മുതല്‍ ആഴ്ചതോറും ഓരോ എപ്പിസോഡ് വീതവും ഇറങ്ങും.
മുംബൈയിൽ പുതിയതായതിനാൽ, സിനിമാ വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മധുവിനും പ്രിയങ്കയ്ക്കും അറിയില്ലായിരുന്നു. തൽഫലമായി മധു പ്രിയങ്കയ്ക്കൊപ്പം അവളുടെ സ്ക്രിപ്റ്റ് റീഡിംഗുകളിലും മീറ്റിംഗുകളിലും മറ്റും പോയിരുന്നു. "കാഴ്ചയില്ലാത്തവർ കാഴ്ചയില്ലാത്തവരെ നയിക്കുന്നത്" പോലെയായിരുന്നു കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്.
നിരവധി സിനിമ അവസരങ്ങൾ പ്രിയങ്കയ്ക്ക് നഷ്ടമായതിന്റെ കാരണങ്ങളും മധു വിശദീകരിച്ചു. "പ്രിയങ്ക വൈകുന്നേരം 7-7.30 ന് ശേഷം ഏതെങ്കിലും മീറ്റിംഗുകളിൽ പങ്കെടുക്കുകയോ പുറത്തുപോകുകയോ പൊതുപരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്ന് ഞങ്ങൾ ഒരിക്കൽ തീരുമാനിച്ചു, ഇഷ്ടമില്ലാത്തത് അവൾ ചെയ്യില്ല, അവൾ ആ തീരുമാനത്തിൽ ഉറച്ച് നിന്നു.