ബോളിവുഡിൽ താൻ അഭിനയിച്ച സിനിമകളിൽ നായകന് ലഭിക്കുന്നതിന്റെ വെറും പത്ത് ശതമാനം മാത്രമാണ് പലപ്പോഴും തനിക്ക് പ്രതിഫലമായി ലഭിക്കാറുണ്ടായിരുന്നത് എന്നാണ് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയത്. 22 വർഷമായി സിനിമയിൽ തുടർന്നിട്ടും നായകന് തുല്യമായ വേതനം തനിക്ക് ലഭിച്ചിട്ടില്ലെന്നും പ്രിയങ്ക മുമ്പൊരിക്കൽ പറഞ്ഞിരുന്നു.