'അൺഫിനിഷ്ഡ് 'എന്ന തന്റെ ഓർമ്മക്കുറിപ്പ് പൂർത്തിയാക്കിയതായി നടി പ്രിയ ചോപ്ര നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ പുസ്തകത്തിന്റെ ഒരു ചെറിയ ഭാഗം പ്രിയങ്ക പ്രേക്ഷകർക്കായി ഇൻസ്റാഗ്രാമിലൂടെ പങ്കിടുന്നു
2/ 4
പൂർത്തിയാക്കാത്ത ഒരു പുസ്തകത്തിന്റെ പുറം ചട്ടപോലെയാണ് പ്രിയങ്ക ഈ ശകലം പങ്കിടുന്നത്. പുസ്തകത്തിന്റെയും രചയിതാവിന്റെയും പേര്, പ്രകാശനശാലയുടെ പേര്, ലോഗോ എവിടെയാവും എന്ന രേഖപ്പെടുത്തൽ എന്നിവയാണ് ഇതിനുള്ളിൽ അടങ്ങിയിരിക്കുന്നത്
3/ 4
തന്റെ പുസ്തകം കടലാസിലേക്ക് മാറുന്നത് കാണുന്നത് തന്നെ അത്ഭുതമെന്നു പ്രിയങ്ക. ഫാൻസ് മാത്രമല്ല, ഹോളിവുഡിൽ നിന്നുള്ള പ്രിയങ്കയുടെ സുഹൃത്തുക്കളും ഈ പുസ്തകം വായിക്കാനുള്ള ആകാംക്ഷയിലാണ്
4/ 4
പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി പ്രിയങ്ക വളരെ മുൻപ് തന്നെ പൂർത്തിയാക്കിയിരുന്നു. സ്വന്തം ജീവിതത്തിൽ നിന്നും പകർത്തിയെടുത്ത ഏടാണ് പുസ്തകരൂപത്തിലായതെന്നു പ്രിയങ്ക പറഞ്ഞു