റെഡ് കാർപെറ്റിൽ ഫാഷന്റെ പരകോടിയിലെത്തിയിട്ടുള്ള താരമാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരപ്പണികളും പുതുമകളും നിറഞ്ഞ ഒരു വസ്ത്രം ധരിച്ച് പ്രിയങ്ക എത്തിയാൽ ഉറപ്പിച്ചോ, അത് വാർത്തയാവും. ഇന്ത്യൻ സിനിമയിൽ തന്നെ വസ്ത്രത്തിന്റെ പേരിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു താരമുണ്ടോ എന്നുപോലും സംശയമാണ്
കാണുന്നവർക്ക് ഫാഷനും പരീക്ഷണങ്ങളും ഒക്കെ ഇഷ്ടമാവുമെങ്കിലും, ആ വസ്ത്രങ്ങളിൽ ചിലത് പ്രിയങ്കയ്ക്ക് തലവേദന സൃഷ്ടിച്ചിട്ടുമുണ്ട്. അങ്ങനെ രണ്ടുവട്ടമാണ് കയ്യിൽ നിന്നും പോയി എന്ന് പ്രിയങ്ക ഏതാണ്ട് ഉറപ്പിച്ച വസ്ത്രങ്ങൾ ധരിച്ചു അവർ റെഡ് കാർപ്പെറ്റിൽ നിറഞ്ഞത്. പീപ്പിൾ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ അക്കാര്യം പ്രിയങ്ക വെളിപ്പെടുത്തുന്നു
2000ത്തിലാണ് പ്രിയങ്ക മിസ് വേൾഡ് പട്ടം ചൂടുന്നത്. 2016ൽ ആദ്യമായി ഓസ്കർ വേദിയിലുമെത്തി. ഇതിൽ മിസ് വേൾഡ് മത്സരത്തിനായി ധരിച്ച വസ്ത്രമാണ് പ്രിയങ്കയ്ക്ക് ആദ്യമായി ബുദ്ധിമുട്ട് സൃഷ്ടിച്ചത്. അന്ന് ധരിച്ചിരുന്ന വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. പക്ഷെ ആ സമയം പ്രിയങ്ക ഒട്ടേറെ പിരിമുറുക്കം അനുഭവിച്ചു. തത്ഫലമായി അത് വസ്ത്രത്തിലും നിഴലിച്ചു
രണ്ടാമതായി, ധരിച്ച വസ്ത്രം കാരണം പ്രിയങ്ക ബുദ്ധിമുട്ടനുഭവിച്ചത് 2018ലെ മെറ്റ് ഗാലയിലാണ്. കടും ചുവപ്പു നിറമുള്ള റാൽഫ് ലോറൻ റെഡ് വെൽവെറ്റ് കുപ്പായമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. കണ്ടാൽ നല്ല ഭംഗിയുള്ള വസ്ത്രം. പക്ഷെ അതിൽ ഒരുക്കിയിരുന്ന കച്ച പ്രിയങ്കയെ ശ്വാസം മുട്ടിച്ചു. വാരിയെല്ലുകൾ വരിഞ്ഞുമുറുകിയ പ്രതീതിയാണ് ആ വസ്ത്രം അന്ന് പ്രിയങ്കയ്ക്ക് സമ്മാനിച്ചത്. ആ രാത്രയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ലെന്ന് പ്രിയങ്ക