വീണ്ടും ഗ്ലാമറിന്റെ പരിധികൾ ഉടച്ചുവാർത്ത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ബിൽബോർഡ് സംഗീത പുരസ്കാര വേദിയിലാണ് പ്രിയങ്ക പുത്തൻ ഔട്ട്ഫിറ്റിൽ ആരാധകരെ ഞെട്ടിച്ചത്. ശേഷം ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഭർത്താവ് നിക്ക് ജോനസിനെ ചുണ്ടോട് ചേർത്ത് ചുംബിക്കുന്ന പ്രിയങ്കയുടെ വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തി. പ്രിയങ്ക ധരിച്ചിരിക്കുന്ന വസ്ത്രത്തെ പരിചയപ്പെടാം
ഡോൾച്ചേ ആൻഡ് ഗബാന വസ്ത്രവും ആഡംബര ബ്രാൻഡായ ബുഗറിയുടെ ആഭരണങ്ങളുമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. പ്രിയങ്കയും നിക്കും കണ്ണും കണ്ണും നോക്കിയിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ച ഷർട്ടും, പാന്റ്സും, ജാക്കറ്റുമാണ് നിക്കിന്റെ വേഷം. അത്യന്തം തിളക്കമാർന്ന വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത് (തുടർന്ന് വായിക്കുക)