അടുത്തിടെയാണ് നിർമാതാവ് ചിട്ടിബാബു സാമന്തയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് വാർത്തകളിൽ ഇടംപിടിച്ചത്.
2/ 7
നായികയായുള്ള സാമന്തയുടെ സിനിമാ ജീവിതം അവാസനിച്ചെന്നും ഇപ്പോൾ വില കുറഞ്ഞ സെന്റിമെൻസ് കാണിച്ച് സിനിമ പ്രമോട്ട് ചെയ്യുകയാണെന്നുമായിരുന്നു ചിട്ടിബാബുവിന്റെ വിമർശനം.
3/ 7
ചിട്ടിബാബുവിന്റെ പരാമർശങ്ങൾക്കെതിരെ സാമന്തയുടെ ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ സാമന്ത ചിട്ടിബാബുവിന് നേരിട്ട് മറുപടി നൽകാതെ ഇൻസ്റ്റഗ്രാമിൽ ഒരു പരിഹാസ പോസ്റ്റ് ഇട്ടിരുന്നു.
4/ 7
എന്തുകൊണ്ടാണ് ആളുകൾക്ക് ചെവിയിൽ രോമം വളരുന്നത് എന്ന ചോദ്യവും അതിനുള്ള ഗൂഗിൾ സെർച്ചുമായിരുന്നു സാമന്തയുടെ ഇൻസ്റ്റ സ്റ്റോറി. ഇത് ചെവിയിൽ രോമമുള്ള ചിട്ടിബാബുവിനുള്ള മറുപടിയാണെന്നാണ് ആരാധകർ കരുതുന്നത്.
5/ 7
ഇപ്പോൾ സാമന്തയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചിട്ടിബാബു. ടിവി9 കന്നഡയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാമന്തയെ കുറിച്ച് ചിട്ടിബാബുവിന്റെ പരാമർശം ഇങ്ങനെ,
6/ 7
"അവർ എന്റെ ചെവിയിലെ രോമ വളർച്ചയോ മറ്റെന്തെങ്കിലുമോ ശ്രദ്ധിക്കുകയോ അതിനെ കുറിച്ച് പറയുന്നതോ എനിക്ക് പ്രശ്നമല്ല. സാമന്തയ്ക്ക് ഇപ്പോൾ 18-20 വയസ്സല്ല, അവർക്ക് അത്യാവശ്യം പ്രായമുണ്ട്.
7/ 7
അതിനാൽ ശകുന്തളയെ അവതരിപ്പിക്കാൻ അവർ അനുയോജ്യയല്ലെന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റ്? സാമന്തയുടെ ഗ്ലാമർ കാലം അവസാനിച്ചു. ഇനി അവർ സഹനടിയുടെ വേഷങ്ങളിലേക്ക് മാറണം".