വർക്ക്ഔട്ടിനിടയിൽ മമ്മൂട്ടി എടുത്ത ചിത്രങ്ങൾ വൈറലായതിനു പിന്നാലെ മോഹൻലാലിന്റെ പുതിയ ലുക്ക് പങ്കുവെച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ലോക്ക്ഡൗൺ കാലത്ത് നീളൻ താടിയോടു കൂടിയുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. 'ലാലേട്ടന്റെ പുതിയ ലുക്ക്, ചിങ്ങപ്പുലരിയിൽ ലാലേട്ടനൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് ബാദുഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താടിയെല്ലാം വെട്ടിയുള്ള പുതിയ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യം 2 ഷൂട്ടിങ്ങ് സെപ്റ്റബർ 7ന് തൊടുപുഴയിൽ തുടങ്ങാനിരിക്കുകയാണെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. സോഷ്യൽമീഡിയയിൽ വൈറലായ നീളൻ താടിയോടു കൂടിയുള്ള ലാലിന്റെ പുതിയ ലുക്ക് ചിത്രത്തിലേതല്ലെന്നും അത്തരമൊരു ലുക്ക് ചിത്രത്തിലില്ലെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.