പ്രഭാസിന്റെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിന്റെ ടീസർ നിരാശപ്പെടുത്തിയെങ്കിലും സിനിമ അങ്ങനെയാവില്ലെന്ന പ്രതീക്ഷയിലാണ്.
2/ 7
ആദിപുരുഷിൽ രാമന്റെ വേഷമാണ് പ്രഭാസ് അവതരിപ്പിക്കുന്നതെങ്കിൽ പുതിയ റിപ്പോർട്ട് അനുസരിച്ച് പ്രൊജക്ട് കെയിൽ മാഹാവിഷ്ണുവിന്റെ വേഷത്തിലാകും പ്രഭാസ് എത്തുക.
3/ 7
ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായ പ്രൊജക്ട് കെയുടെ നിർമാതാവ് തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമായിരിക്കും പ്രൊജക്ട് കെ കാഴ്ച്ചവെക്കുകയെന്നും നിർമാതാവ് അശ്വിനി ദത്ത് പറയുന്നു.
4/ 7
സിനിമയുടെ 70 ശതമാനം ഷൂട്ടിങ്ങും പൂർത്തിയാക്കി കഴിഞ്ഞു. ഫാന്റസി സയൻസ് ഫിക്ഷൻ രീതിയിലാണ് ചിത്രം ഒരുക്കുക. ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷത്തിലെത്തുമെന്നും നിർമാതാവ് പറയുന്നു.
5/ 7
2024 ജനുവരി 12 നാണ് പ്രൊജക്ട് കെയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമാതാവ് സിനിമയുടെ വിവരങ്ങൾ പങ്കുവെച്ചത്.
6/ 7
ഗ്രാഫിക്സിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് സിനിമ ഒരുക്കുക. ആധുനിക കാലത്തെ വിഷ്ണുവിന്റെ അവതാരത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വൈകാരിക രംഗങ്ങളും ചിത്രത്തിലുണ്ടാകും.
7/ 7
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി ഹോളിവുഡിലടക്കം പ്രവർത്തിച്ച നാല്-അഞ്ച് സ്റ്റണ്ട് കൊറിയോഗ്രാഫർമാരും എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നതെന്നും നിർമാതാവ് വെളിപ്പെടുത്തി.