ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) RRR പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ RRR ബോക്സ് ഓഫീസിൽ പണം തൂത്തുവാരുകയാണ്. ഇപ്പോൾ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരോടൊപ്പമുള്ള തന്റെ ചിത്രം പൂർത്തിയാക്കിയതിനാൽ അടുത്ത സിനിമയ്ക്കായുള്ള തയാറെടുപ്പിലാണ് അദ്ദേഹം എന്ന് റിപോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു
2001 മുതൽ സിനിമാ സംവിധാന രംഗത്തുള്ള രാജമൗലി, 2015 ലെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെയാണ് പാൻ ഇന്ത്യൻ സംവിധായകൻ എന്ന നിലയിൽ ഉയർന്നത്. പ്രഭാസ് ആയിരുന്നു നായകൻ. ഇരുവരുടെയും കരിയർ മാറ്റിക്കുറിച്ച ചിത്രമായിരുന്നു ബാഹുബലി. രണ്ടുഭാഗങ്ങളായാണ് ഈ ചിത്രം പുറത്തുവന്നത്. അടുത്തത് മൾട്ടി-സ്റ്റാർ ചിത്രമാകും എന്ന റിപോർട്ടുകൾ പ്രചരിക്കവെയാണ് ഒരു നായകനിൽ കേന്ദ്രീകരിച്ച സിനിമയാവും എന്നുറപ്പിച്ച തരത്തിൽ വാർത്ത പുറത്തുവന്നത് (തുടർന്ന് വായിക്കുക)
രാജമൗലിയുടെ അടുത്ത ചിത്രം ഒരു മൾട്ടിസ്റ്റാററായിരിക്കുമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ സംവിധായകൻ നിഷേധിച്ചു. ബാഹുബലി, RRR ചിത്രങ്ങളെ അപേക്ഷിച്ച് ഇതൊരു സാഹസിക-ത്രില്ലറായിരിക്കും. വിദൂര ഭൂതകാലത്തിൽ സെറ്റ് ചെയ്ത മൂന്ന് സിനിമകൾക്ക് ശേഷം രാജമൗലി തന്റെ ട്രാക്ക് മാറ്റാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്