സുസ്മിത സെന്നിന്റെ (Sushmita Sen) സഹോദരൻ രാജീവ് സെന്നും (Rajeev Sen) ഭാര്യ ചാരു അസോപയും (Charu Asopa) വേർപിരിയലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. 2021 നവംബറിൽ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിച്ച ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. ഇരുവർക്കും ഒരു മകളുണ്ട്. 2019 ജൂണിൽ ചാരുവും രാജീവും വിവാഹിതരായത് മുതൽ, അവരുടെ ബന്ധം നിരവധി ഉയർച്ച താഴ്ചകളിലൂടെയായിരുന്നു കടന്നു പോയത്
2020 മെയ് മാസത്തിൽ, ലോക്ക്ഡൗൺ സമയത്ത്, ചാരു അസോപയും രാജീവ് സെന്നും അവരുടെ ഒന്നാം വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിച്ചില്ല. ചാരു മുംബൈയിൽ തനിച്ചായിരുന്നപ്പോൾ രാജീവ് ഡൽഹിയിലേക്ക് മാറിയിരുന്നു. എന്നിരുന്നാലും, പിന്നീട് അവർ ഒത്തുചേരുകയും രസകരമായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഇരുവരും അകന്നു എന്ന വാർത്തയ്ക്കു പിന്നിൽ മറ്റൊരു കാരണമുണ്ട് (തുടർന്ന് വായിക്കുക)
ഫെബ്രുവരിയിൽ ചാരു അസോപ സിയാനയ്ക്കൊപ്പം ബൊക്കർണറിലെ മാതാപിതാക്കളെ കാണാൻ പോയിരുന്നുവെങ്കിലും രാജീവ് ഭാര്യയെ അനുഗമിച്ചില്ല. ഉദയ്പൂരിലേക്കുള്ള ഒരു യാത്രക്കിടെ അവർ തന്റെ ജന്മദിനം ആഘോഷിക്കുന്നതും കണ്ടു. പിന്നീട്, രാജീവ് ഒരു പോസ്റ്റ് പങ്കിട്ടു, അതിൽ അദ്ദേഹം എഴുതിയതിങ്ങനെ: "സിയാന, നീ ഡാഡിയുടെ വീട്ടിലേക്ക് മടങ്ങിവരൂ, ഇത്രയും യാത്രകൾ നിനക്ക് സുരക്ഷിതമല്ല ... നിന്നെ ഞാൻ ഇത്രയും കാലം കണ്ടിട്ടില്ല ..."
ചാരു അസോപയും രാജീവ് സെന്നും തമ്മിൽ കുറച്ചുകാലമായി കാര്യങ്ങൾ നല്ലതല്ല. ദമ്പതികളോട് അടുപ്പമുള്ള ഒരു സ്രോതസ്സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതിപ്രകാരമാണ്: "ചാരുവും രാജീവും തമ്മിൽ പൊരുത്തക്കേട് പ്രശ്നങ്ങൾ നേരിടുന്നു. വിവാഹിതരായതിനുശേഷം ദമ്പതികൾക്കിടയിൽ സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളും പൊരുത്തക്കേടുകളും ഉണ്ടായിരുന്നു.
വിവാഹത്തിന് ശേഷവും, ഇപ്പോൾ അവർക്ക് ഒരു കുഞ്ഞ് ജനിച്ചിട്ടും, വീട്ടുകാർ ഇതുവരെ ഇടപെടാൻ രംഗത്തെത്തിയിട്ടില്ല. അവരുടെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. രണ്ടുപേരും അഭിപ്രായവ്യത്യാസങ്ങൾ ശരിയാക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ ഒരു ചെറിയ കുട്ടി ഉൾപ്പെടുന്നത് കാരണം കാര്യങ്ങൾ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു."
സുസ്മിത സെന്നിന്റെ സഹോദരൻ രാജീവ് സെന്നും ചാരുവും 2019 ജൂൺ 16 ന് ഗോവയിൽ വെച്ച് വിവാഹിതരായി. എന്നിരുന്നാലും, താമസിയാതെ അവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ചാരുവും രാജീവും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് പരസ്പരം ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തു. എന്നാൽ താമസിയാതെ അവർ വീണ്ടും ഒന്നിക്കുകയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. രാജീവ് സെന്നിന്റെ കുടുംബത്തോടൊപ്പം 2021 ലെ പുതുവർഷത്തെ വരവേൽക്കുകയും ചെയ്തിരുന്നു