ഇന്ത്യൻ സിനിമയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമയിലെ, ഏറ്റവും ആഘോഷിക്കപ്പെട്ട, അംഗീകാരം നേടിയ, വിജയിച്ച നടന്മാരിൽ ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു ഗെയ്ക്വാദെന്ന് രണ്ട് പേജുള്ള നോട്ടീസിൽ പറയുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുമണ്ട്.
"ഒരു നടൻ എന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും അദ്ദേഹത്തിന്റെ കരിഷ്മയും സ്വഭാവവും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ വിളിക്കുന്ന 'സൂപ്പർസ്റ്റാർ' എന്ന പദവി നേടിക്കൊടുത്തു. സിനിമാ വ്യവസായത്തിലുടനീളമുള്ള അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിന്റെയും ആദരവിന്റെയും അളവുകൾ സമാനതകളില്ലാത്തതും തർക്കമില്ലാത്തതുമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്കോ വ്യക്തി എന്ന നിലയിലോ എന്തെങ്കിലും കേടുപാടുകൾ ഉണ്ടാകുന്നത് എന്റെ കക്ഷിക്ക് വലിയ നഷ്ടമുണ്ടാക്കും," നോട്ടീസിൽ പറയുന്നു.
വിവിധ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകളെ ആകർഷിക്കുന്നതിനായി നടന്റെ പേര്, ശബ്ദം, ചിത്രം, ഫോട്ടോ, കാരിക്കേച്ചർ ചിത്രം, കമ്പ്യൂട്ടർ സൃഷ്ടിച്ച ചിത്രങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതായി അറിയിപ്പിൽ പറയുന്നു. തന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം അനധികൃത ചിത്രങ്ങൾ ഉപയോഗിക്കുന്നത് വഞ്ചനയിലേക്ക് നയിക്കുമെന്നും നോട്ടീസിൽ പറയുന്നു.