തമിഴിലെ ഇതിഹാസ നോവൽ പൊന്നിയൻ സെൽവൻ ചലച്ചിത്ര രൂപത്തിൽ പുറത്തിറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
2/ 9
ചിയാൻ വിക്രം, ഐശ്വര്യ റായ്, ത്രിഷ, കാർത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല, ജയറാം, പ്രകാശ് രാജ് തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ എത്തുന്നത്.
3/ 9
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച്. രജനീകാന്ത് അടക്കമുള്ള പ്രമുഖർ ലോഞ്ചിന് അതിഥികളായി എത്തിയിരുന്നു. ഈ അവസരത്തിലാണ് രജനീകാന്ത് ചിത്രത്തിലെ തന്റെ ഡ്രീം കാസ്റ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്.
4/ 9
വർഷങ്ങൾക്ക് മുമ്പാണ് താൻ കൽകിയുടെ പൊന്നിയൻ സെൽവൻ വായിച്ചതെന്ന് പറഞ്ഞ രജനീകാന്ത് അതിന് കാരണം മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയാണെന്നും വെളിപ്പെടുത്തി.
5/ 9
നോവൽ സിനിമയാക്കുകയാണെങ്കിൽ വന്തിയതേവൻ എന്ന കഥാപാത്രത്തെ രജനീകാന്ത് അവതരിപ്പിക്കണമെന്നായിരുന്നു ജയലളിത പറഞ്ഞത്. അത് കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി. അതിനുശേഷമാണ് നോവൽ വായിക്കുന്നത്.
6/ 9
വായിക്കുന്തോറും തന്നെ ആവേശഭരിതനാക്കിയ നോവലാണ് പൊന്നിയൻ സെൽവൻ. കൽകി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിക്കുമായിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു.
7/ 9
മണിരത്നം നോവൽ സിനിമയാക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഒരു അതിഥി വേഷം ചെയ്യാൻ താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പെരിയ പഴുവേട്ടരായർ എന്ന കഥാപാത്രം തനിക്ക് നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
8/ 9
'നിങ്ങളുടെ ആരാധകരാൽ ഞാൻ അപമാനിക്കപ്പെടണമെന്നാണോ ആഗ്രഹം' എന്നായിരുന്നു മണിരത്നത്തിന്റെ മറുചോദ്യം. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ തന്റെ ആവശ്യം അംഗീകരിക്കുമായിരുന്നു. പക്ഷേ, മണി അത് ചെയ്യില്ല, അതാണ് മണിരത്നം എന്ന സംവിധായകൻ.
9/ 9
നോവൽ വായിച്ചപ്പോൾ അരുൺമൊഴി വർമൻ എന്ന കഥാപാത്രമായി താൻ മനസ്സിൽ കണ്ടത് കമൽഹാസനെയായിരുന്നു. കുന്തവിയായി ശ്രീദേവിയേയും. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ വിജയകാന്തും പഴുവേട്ടരായർ ആയി സത്യരാജുമായിരുന്നു തന്റെ മനസ്സിലെന്നും രജനീകാന്ത് വെളിപ്പെടുത്തി.