Rajisha Vijayan | നാടൻ വേഷമണിഞ്ഞ്, നീളൻ മുടി അഴിച്ചിട്ട് രജിഷ വിജയൻ; പുതിയ ചിത്രങ്ങളുമായി താരം
Rajisha Vijayan poses in a traditional outfit | രജിഷയുടെ കഥാപാത്രങ്ങൾക്കെന്നോണം തന്നെ ആരാധകരുണ്ട് രജിഷയുടെ തലമുടിക്കും. ജൂൺ എന്ന സിനിമയ്ക്ക് വേണ്ടി ഞെട്ടിക്കുന്ന മേക്കോവറായിരുന്നു രജിഷ നടത്തിയിരുന്നത്
News18 Malayalam | January 14, 2021, 10:36 AM IST
1/ 7
ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടിയാണ് രജിഷ വിജയൻ. അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലെ 'എലി' എന്ന വേഷത്തിനാണ് രജിഷ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനു ശേഷം ചുരുക്കം ചില സിനിമകളിൽ മാത്രം വേഷമിട്ട രജിഷ രണ്ടു വർഷങ്ങൾക്ക് മുൻപ് മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയിരുന്നു
2/ 7
'ജൂൺ' സിനിമയിലെ തിരിച്ചുവരവ് പലരെയും ഞെട്ടിച്ചു. ഇടതൂർന്ന നീളൻ മുടി തോളൊപ്പം മുറിച്ചാണ് രജിഷ പ്ലസ് ടു വിദ്യാർത്ഥിനിയായ ജൂൺ സാറ ജോയ് ആയി മാറിയത്. ഇപ്പോഴിതാ നീളൻ മുടിയും നാടൻ വേഷവുമായി രജിഷ എത്തുന്നു. കൂടുതലും മോഡേൺ വേഷങ്ങളിൽ സ്ക്രീനിലും സോഷ്യൽ മീഡിയയിലും എത്തിയിട്ടുള്ള രജിഷ കേരളീയത തുളുമ്പുന്ന ഭാവത്തിലും തിളങ്ങുന്നു
3/ 7
ജൂൺ സിനിമയ്ക്ക് വേണ്ടിയും രജിഷ മികച്ച നടിക്കുള്ള സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. അതുപോലെ തന്നെ ഫൈനൽസ് എന്ന ചിത്രത്തിലും രജിഷ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്പോർട്സ് പ്രമേയമായുള്ള ഈ ചിത്രത്തിന് ശേഷം 'ഖോ ഖോ' എന്ന മറ്റൊരു സ്പോർട്സ് ചിത്രത്തിലും രജിഷ നായികയായി എത്തുന്നുണ്ട്