മലയാള സിനിമയിൽ വാട്സാപ്പ് ഉപയോഗിക്കാത്ത ഒരു നടിയുണ്ടോ? അതെ, ഉണ്ട്. വാട്സാപ്പ് യുഗത്തിനും മുൻപ് പ്രേക്ഷകർ കണ്ടു പരിചയിച്ച ഒരു മുഖമാവും അതെന്നു കരുതിയെങ്കിൽ തെറ്റി. മലയാളികൾക്ക് വളരെ പരിചിതയായ യുവ താരമാണ് താൻ വാട്സാപ്പ് ഉപഭോക്താവല്ല എന്ന് പറഞ്ഞിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ നടന്ന ചോദ്യോത്തര വേളയിലാണ് താരം മറുപടി നൽകിയത്
നിലവിലെ വാട്സാപ്പ് ഡി.പി. എന്തെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിനാണ് വാട്സാപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടി താരം നൽകിയത്. അത് മാത്രവുമല്ല, താരം തന്റേതായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ളയാളാണ്. ചിലപ്പോൾ ദീർഘ കാലം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാതെയുമിരിക്കാറുണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി
ജൂണിലൂടെ മടങ്ങിവരവ് നടത്തിയ രജിഷ വിജയന്റേതാണ് ആ തുറന്നു പറച്ചിൽ. ഒട്ടേറെ ചോദ്യങ്ങൾക്കു രജിഷ മറുപടി നൽകിക്കഴിഞ്ഞു. അക്കൂട്ടത്തിലൊന്നാണ് ഈ ചോദ്യം. അത് മാത്രമല്ല, ഒരാൾക്ക് താരത്തിന്റെ മേക്കപ്പ് ഇല്ലാത്ത മുഖം കാണാനും ആഗ്രഹമുണ്ടായി. അക്കാര്യത്തിലും രജിഷ പിന്മാറിയില്ല, ഒരു ഫോട്ടോ ഏവരും കാണുംവിധം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. ചിത്രം ചുവടെ
മികച്ച രീതിയിൽ തന്നെ രണ്ടാം വരവ് നടത്തിയ താരമാണ് കന്നി ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രജിഷ. കഥാപാത്രത്തിനായി കഠിന പ്രയത്നം നടത്തുന്ന താരത്തിന്റെ ഡെഡിക്കേഷൻ തന്നെയാണ് നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ രജിഷ ഉണ്ടാവാനുള്ള കാരണവും. ജൂണിനു ശേഷം 'ഫൈനൽസ്' എന്ന സ്പോർട്സ് ചിത്രത്തിലും രജിഷയുടെ പ്രകടനം ശ്രദ്ധ നേടി