ശനിയാഴ്ച ചണ്ഡിഗഡിൽ നടന്ന ചടങ്ങിൽ രാജ്കുമാർ റാവുവിന്റെയും (Rajkummar Rao) പത്രലേഖയുടെയും (Patralekhaa) വിവാഹനിശ്ചയം നടന്നു. 2010 മുതൽ ഡേറ്റിംഗിലായിരുന്ന താരങ്ങൾ ന്യൂ ചണ്ഡിഗഡിലെ ദി ഒബ്റോയ് സുഖ്വിലാസ് സ്പാ റിസോർട്ടിൽ ആഘോഷം നടത്തി. സിനിമാ നിർമ്മാതാവ് ഫറാ ഖാനും നടൻ സാഖിബ് സലീമും ഉൾപ്പെടെയുള്ള അവരുടെ സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങായിരുന്നു. എന്നാൽ അതിനു പിന്നാലെ തന്നെ ഇരുവരുടയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ ചോർന്നു
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, 37 കാരനായ രാജ്കുമാർ ഒരു മുട്ടിൽ കാലുകുത്തി മോതിരവുമായി പത്രലേഖയോട് വിവാഹാഭ്യർത്ഥന നടത്തുന്നത് കാണാം. ഗായകൻ എഡ് ഷീരന്റെ 'പെർഫെക്റ്റ് 'പിന്നണിയിൽ പാടുമ്പോൾ 32 കാരിയായ പത്രലേഖയും രാജ്കുമാറും മോതിരം മാറ്റുന്നു. എന്നാൽ ഈ ആഘോഷങ്ങൾക്കെല്ലാം പുറമെ ഈ റിസോർട്ടിനായി താരങ്ങൾ ചിലവിടുന്ന തുകയാണ് ഇപ്പോൾ ചർച്ചയാവുന്നത് (തുടർന്ന് വായിക്കുക)
ഒബ്റോയ് സുഖ്വിലാസ് സ്പാ റിസോർട്ടിൽ വച്ചാണ് വിവാഹം ആഡംബരമായി നടക്കുക. 8,000 ഏക്കറിലധികം സംരക്ഷിത പ്രകൃതി വനങ്ങളാൽ ചുറ്റപ്പെട്ട ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര സ്പാ റിസോർട്ടാണിത്. റിപ്പോർട്ട് അനുസരിച്ച്, റിസോർട്ടിലെ കോഹിനൂർ വില്ലയിൽ ഒരു രാത്രി ചിലവഴിക്കാൻ 6 ലക്ഷം രൂപയാണ് ചെലവ്
"ഞാൻ അദ്ദേഹത്തെ ആദ്യമായി ഓൺ-സ്ക്രീനിൽ കാണുന്നത് എൽഎസ്ഡി (ലവ് സെക്സ് ഔർ ധോഖ) കണ്ടപ്പോഴാണ്. സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച വിചിത്രനായ കഥാപാത്രം യഥാർത്ഥ ജീവിതത്തിലും അങ്ങനെയാണെന്ന് ഞാൻ കരുതി. അയാളെക്കുറിച്ചുള്ള എന്റെ ധാരണ ഇതിനകം തന്നെ മങ്ങിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെയാണ്: അദ്ദേഹം എന്നെ ആദ്യം ഒരു പരസ്യത്തിൽ കണ്ടിരുന്നു. 'ഞാൻ അവളെ വിവാഹം കഴിക്കാൻ പോകുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയത്