ബാഹുബലിക്ക് ശേഷം രാജമൗലിയുടെ (S. S. Rajamouli)പുതിയ ചിത്രം RRR പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളായ രാം ചരണും (Ram Charan) ജൂനിയർ എൻടിആറും (Junior NTR) ഒപ്പം ആലിയ ഭട്ടും (Alia Bhatt) ഒന്നിച്ചെത്തുന്ന ചിത്രം ബാഹുബലിയേക്കാൾ വലിയ ദൃശ്യ വിസ്മയമായിരിക്കും ഒരുക്കുക എന്നതിൽ സംശയമില്ല.