രാജ്യത്തിനു മുഴുവൻ അഭിമാനകരമായ നേട്ടവും കൈവരിച്ചാണ് രാജമൗലിയും സംഘവും ഓസ്കാർ വേദിയിൽ നിന്ന് മടങ്ങിയത്. മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാറാണ് എംഎം കീരവാണി സംഗീത സംവിധാനം നിർവഹിച്ച നാട്ടു നാട്ടുവിന് ലഭിച്ചത്.
2/ 8
ഓസ്കാറിന് മുമ്പ് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഈ ഗാനത്തിന് ലഭിച്ചിരുന്നു. ഹോളിവുഡ് താരങ്ങളടക്കം ആർആർആറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ രാം ചരണിന്റെ ഹോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചും ചർച്ച ആരംഭിച്ചു.
3/ 8
ഇപ്പോൾ രാം ചരൺ തന്നെ അതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഓസ്കാറിൽ പങ്കെടുത്ത് തിരിച്ചെത്തിയ രാം ചരൺ ഡൽഹിയിൽ നടന്ന ഇരുപതാമത് ഇന്ത്യാ ടുഡേ കോൺക്ലേവിലാണ് ഹോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.
4/ 8
രാം ചരൺ ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നാണ് ആരാധകർക്ക് ലഭിക്കുന്ന സൂചന. ഇതിന്റെ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് രാം ചരൺ പറയുന്നു.
5/ 8
നിലവിൽ കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെങ്കിലും ചർച്ചകൾ നടക്കുകയാണെന്നാണ് താരം പറയുന്നത്. കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് പോലുള്ള സിനിമാ മേഖലയിൽ ജോലി ചെയ്യാൻ ആർക്കാണ് താത്പര്യമില്ലാത്തതെന്നും താരം ചോദിക്കുന്നു.
6/ 8
സിനിമയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെങ്കിലും എല്ലാം ശരിയാകുകയാണെങ്കിൽ ഒരു ഹോളിവുഡ് ചിത്രം സംഭവിച്ചേക്കുമെന്നും രാം ചരൺ പറയുന്നു.
7/ 8
RRR തങ്ങളുടെ കരിയറിലെ പ്രത്യേകതയുള്ള സിനിമയാണെന്നു പറഞ്ഞ രാംചരൺ ഇന്ത്യൻ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുമെന്നും വ്യക്തമാക്കി.
8/ 8
ഇപ്പോഴും സ്വപ്നത്തിലാണെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് ഓസ്കാർ നേട്ടത്തെ കുറിച്ച് രാം ചരൺ പറഞ്ഞത്. കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.